വിവാഹത്തിന് തടസം; അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ചു കൊന്നു

പ്രതീകാത്മകചിത്രം


ന്യൂഡൽഹി > രണ്ടാം വിവാഹത്തിന് തടസമാകുമെന്നു കരുതി അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളെ വിവാഹം ചെയ്യുന്നതിനായി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലിൽ നിന്നാണ് കുട്ടിയുടെ മരണത്തെപ്പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്. മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ കണ്ടെത്തി. തുടർന്ന് കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുറ്റം സമ്മതിച്ചത്. ഇൻസ്റ്റ​ഗ്രാം വഴി രാ​ഹുൽ എന്നയാളുമായി യുവതി പരിചയത്തിലായിരുന്നു. ഇയാളെ വിവാഹം ചെയ്യാനായി ഇവർ ഡൽഹിയിലേക്ക് താമസം മാറി. എന്നാൽ കുട്ടിയെ അം​ഗീകരിക്കാൻ രാഹുലിന്റെ വീട്ടുകാർ തയാറല്ലാത്തതിനാൽ രാഹുൽ വിവാഹം വേണ്ടെവന്നുവച്ചു. വിവാഹം മുടങ്ങിയതിലുണ്ടായ ദേഷ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയത്.   Read on deshabhimani.com

Related News