സിനിമ റിവ്യൂ തടയണമെന്ന് ആവശ്യം; നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയിൽ



ചെന്നൈ > സിനിമ റിവ്യൂകൾ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമ നിർമാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തേക്ക് റിവ്യൂകൾ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്ക് വയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (ടിഎഫ്എപിഎ) ഹർജി നൽകിയത്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്ന് സിനിമാ നിർമാതാക്കളുടെ സംഘടന നിർദേശം തേടി.ഓൺലൈൻ സിനിമാ നിരൂപകർ യൂട്യൂബ് ചാനലുകൾ, എക്‌സ്, ഫേസ്ബുക്ക്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ സിനിമ നിരൂപണം ചെയ്യുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സംഘടന അഭ്യർത്ഥിച്ചു. സിനിമാ പ്രദർശനത്തിന് ശേഷം തിയേറ്റർ പരിസരത്ത് സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന യൂട്യൂബ് ചാനലുകളെ നിരോധിക്കണമെന്ന് തിയേറ്റർ ഉടമകളോട് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎൻപിസി) ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചില തിയേറ്ററുകൾ യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. കങ്കുവ സിനിമയ്ക്കും അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് റിവ്യൂ തടയണമെന്ന് ആവശ്യവുമായി നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. Read on deshabhimani.com

Related News