മധ്യപ്രദേശിൽ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു

photo credit:X


ഇൻഡോർ> മധ്യപ്രദേശിൽ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു.  രത്‌ലത്തിൽ നിന്ന്‌ അംബേദ്‌കർ നഗറിലോട്ട്‌ പോവുകയായിരുന്ന ഡെമു(ഡീസൽ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) വിന്റെ എഞ്ചിനാണ്‌ തീപിടിച്ചത്‌. രത്‌ലം ജില്ലയിലെ റൂണിജ, നൗഗാവ് സ്റ്റേഷനുകൾക്കിടയിൽ വൈകുന്നേരം 5:30 നാണ് അപകടം ഉണ്ടായതെന്ന്‌ വെസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ ഖേംരാജ് മീണ പറഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ലെന്ന്‌  ഉദ്യോഗസ്ഥർ അറിയിച്ചു.   Read on deshabhimani.com

Related News