സീറ്റ് നിഷേധിച്ചു: ഹരിയാന മന്ത്രി ചൗധരി രഞ്ജിത് സിം​ഗ് ചൗട്ടാല രാജിവച്ചു



ചണ്ഡീ​ഗഢ് > സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹരിയാന ഊർജ മന്ത്രി ചൗധരി രഞ്ജിത് സിം​ഗ് ചൗട്ടാല രാജിവച്ചു. റാനിയ മണ്ഡലത്തിലെ എംഎൽഎയാണ് ചൗധരി രഞ്ജിത് സിം​ഗ് ചൗട്ടാല. റാനിയയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഒക്ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടി 67 സ്ഥാനാർഥികളുടെ പട്ടിക ബിജെപി ഇന്നലെയാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് ചൗധരി രഞ്ജിത് സിം​ഗ് ചൗട്ടാല മന്ത്രിസഭയിൽ നിന്നും രാജിവച്ചത്. പട്ടിക പുറത്തുവിട്ടതിന് പിന്നാലെ ഹരിയാന ഊർജ മന്ത്രി രഞ്ജിത് സിംഗ്, സഹമന്ത്രി ബിഷംബർ സിംഗ് ബാൽമികി, രതിയ എംഎൽഎ ലക്ഷ്മൺ നാപ, മുൻ മന്ത്രിമാരായ കരൺ ദേവ് കാംബോജ്, കവിതാ ജെയിൻ, എംപി സാവിത്രി ജിൻഡാൽ എന്നിവർ പ്രതിഷേധം അറിയിച്ചിരുന്നു. Read on deshabhimani.com

Related News