മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞഇന്ന് ആസാദ് മൈതാനിയിൽ
മുംബൈ > മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അജിത് പവാറും ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിമാരാകും എന്നാണ് ബിജെപി കോർ കമ്മിറ്റി തീരുമാനം. ബിജെപി നിയമസഭാ കക്ഷിയോഗ നേതാവായി ദേവേന്ദ്ര ഫഡ്നാവിസിനെ തന്നെ തെരഞ്ഞെടുത്തു. മന്ത്രിസഭ രൂപീകരണ തീരുമാനത്തിനായി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ മുംബൈയിൽ എത്തി. ഇതോടെ മുഖ്യന്ത്രി പദം ബിജെപി വിട്ടുകൊടുക്കില്ല എന്നതിന് വ്യക്തമാകുകയായിരുന്നു. ഫഡ്നാവിസ് മന്ത്രിസഭയിലെ എട്ട് സുപ്രധാന വകുപ്പുകൾ ഷിൻഡെ വിഭാഗത്തിന് നൽകുവാനും ധാരണയായിട്ടുണ്ട്.ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. Read on deshabhimani.com