മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും
മുംബൈ > മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കും. ബിജെപി നേതാവ് ചന്ദ്രശേഖർ ബവൻകുലെ നേരത്തെ തന്നെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന സൂചന നൽകിയിരുന്നു. തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗം നടക്കാനിരിക്കെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥാനമേൽക്കും എന്നുളള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. Read on deshabhimani.com