'പുണ്യജല'മെന്ന്‌ കരുതി ഭക്തർ കുടിച്ചത്‌ എസിയിൽ നിന്നുള്ള വെള്ളം



ലഖ്‌നൗ> ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമാണെന്ന്‌(ചരണാമൃതം) കരുതി ഭക്തർ കുടിച്ചിരുന്നത്‌ എസിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം. ഉത്തർപ്രദേശിലെ മഥുര വൃന്ദാവനത്തിൽ സ്ഥിതി ചെയ്യുന്ന വളരെ പഴക്കം ചെന്ന താക്കൂർ ബാങ്കെ ബിഹാരിയുടെ ക്ഷേത്രത്തിലാണ്‌ സംഭവം.  ഇത് പുണ്യജലമല്ല എസിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളമാണെന്ന് ഒരു യൂട്യൂബർ കണ്ടെത്തിയിരിക്കുകയാണ്‌. ക്ഷേത്രത്തിലെ ആന ശിൽപ്പത്തിൽ നിന്ന്  ഇറ്റിറ്റു വീഴുന്ന വെള്ളം ചരണാമൃതമായി കരുതി  ഭക്തർ കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. ഇത് ചരണാമൃതമല്ല എസിയുടെ ഡിസ്ചാർജ് വെള്ളമാണെന്ന്‌ ചിലർ  പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും കേൾക്കാതെ ഭക്തർ ഈ വെള്ളം കപ്പുകളിലും മറ്റ് പാത്രങ്ങളിലും ശേഖരിച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയാണ്‌. മഴവെള്ളം ഒഴുകിപ്പോകാൻ ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ ഓടകളുണ്ട്. ഈ ഓടകളുടെ വായ ആനയുടെ വായ പോലെയാണ്. ക്ഷേത്രത്തിൽ എസിയും സ്ഥാപിച്ചിട്ടുണ്ട്‌. എസിയിൽ നിന്ന് പുറന്തള്ളുന്ന വെള്ളം ഈ ഓടകളിലൂടെയാണ് പുറത്തെത്തുന്നത്‌. കുറച്ചുനാൾ മുമ്പ് ക്ഷേത്രം വലംവെക്കുമ്പോൾ ഒരു ഭക്തൻ അറിയാതെ ഈ വെള്ളം താക്കൂർ ബാങ്കെ ബിഹാരിയുടെ ചരണാമൃതമായി തെറ്റിദ്ധരിച്ച് കുടിക്കാൻ തുടങ്ങി. അദ്ദേഹത്തെ കണ്ട് മറ്റ് ഭക്തരും ഇത്‌ ആവർത്തിച്ചു.   Hindu Devotees in the temple mistook the AC condensation for charan amrit (Holy water). I guess LG is now officially bhisnoo avatar. #BlessedHydration #CoolingPrasadam pic.twitter.com/94nALpxtDL — Mr.Sunatan (@Tea_vadi_333) November 3, 2024 Read on deshabhimani.com

Related News