‘ഡിജിറ്റൽ അറസ്റ്റ്‌’ ; 4 മാസം , ഇന്ത്യയിൽനിന്ന്‌ 
തട്ടിയത്‌ 120.3 കോടി



ന്യൂഡൽഹി ‘ഡിജിറ്റൽ അറസ്റ്റ്‌’ തട്ടിപ്പിലൂടെ ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ ഇന്ത്യക്കാർക്ക്‌ നഷ്ടപ്പെട്ടത്‌ 120.30 കോടി രൂപ. സ്‌കൈപ്പ് അടക്കമുള്ള  വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമുകളിലൂടെ തട്ടിപ്പുകാർ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ്‌ ആളുകളെ കബളിപ്പിച്ച്‌ പണം തട്ടുന്ന രീതിയാണിത്‌. ‘ഡിജിറ്റൽ അറസ്റ്റ്‌’ എന്നൊരു അറസ്റ്റില്ലെന്നും അന്വേഷണഏജൻസികൾ ഇത്തരത്തിൽ ഫോൺ വഴി ബന്ധപ്പെടില്ലെന്നും  ‘മൻ കി ബാത്ത്‌’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി  മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇതിനുപിന്നാലെയാണ്‌ ‘ഡിജിറ്റൽ അറസ്റ്റിലൂടെ’ ഇന്ത്യക്കാർക്ക്‌ 120.3 കോടി നഷ്ടപ്പെട്ട കണക്ക്‌ പുറത്തുവന്നത്‌. 2024 ജനുവരി ഒന്ന്‌ മുതൽ ഏപ്രിൽ 30 വരെ 7.4 ലക്ഷം പരാതികളാണ്‌ രജിസ്റ്റർ ചെയ്‌തതെന്ന്‌ ദേശീയ സൈബർകുറ്റകൃത്യങ്ങൾ റിപ്പോർട്ടിങ്ങ്‌ പോർട്ടൽ പറയുന്നു.    ഓൺലൈൻ ട്രേഡിങ്ങ്‌ തട്ടിപ്പ്‌, നിക്ഷേപ തട്ടിപ്പ്‌, റൊമാൻസ്‌/ഡേറ്റിങ്‌ തട്ടിപ്പ്‌ തുടങ്ങിയ തട്ടിപ്പുകളും  വ്യാപകം. ഈ നാലു തട്ടിപ്പുകളിലൂടെ  ഈ വർഷം ആദ്യ നാലുമാസം 1,776 കോടി രൂപയാണ്‌ തട്ടിയെടുത്തത്. മ്യാൻമർ, ലാവോസ്‌, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ്‌ 46 ശതമാനം സൈബർതട്ടിപ്പ്‌ സംഘങ്ങളും പ്രവർത്തിക്കുന്നതെന്ന്‌ ഇന്ത്യ സൈബർക്രൈം കോഓർഡിനേഷൻ സെന്റർ വെളിപ്പെടുത്തി. Read on deshabhimani.com

Related News