രോഗങ്ങൾ ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്നതായി പഠനം
ന്യൂഡൽഹി> മൂത്രാശയരോഗങ്ങൾ, ന്യൂമോണിയ, ടൈഫോയിഡ്, രക്തത്തിലെ ചില അണുബാധകൾ പോലെയുള്ള രോഗങ്ങൾ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസം നേരിടുന്നതായി പഠനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. സാധാരണ ഇത്തരം രോഗങ്ങളുടെ ചികിത്സയ്‌ക്കായി കൊടുക്കാറുള്ള ആന്റിബയോട്ടിക്കുകളെയും അവ അതിജീവിക്കുന്നുവെന്നാണ് ഐസിഎംആർ– എംഎംആർഎസ്‌എൻ റിപ്പോർട്ടിൽ പറയുന്നത്. ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗത്തിന്റെയും ദുരുപയോഗത്തിന്റെയും ഭവിഷ്യത്തുകളാണ് ഇതെന്നും വിലയിരുത്തുന്നു. നിലവിൽ ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പ്രഹരശേഷി നിലനിർത്താനാൻ മരുന്നുകളുടെ ഉപയോഗത്തിൽ ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. Read on deshabhimani.com