ലക്ഷദ്വീപിൽ പിരിച്ചുവിടല്‍; മെഡിക്കല്‍ ഓഫീസര്‍മാരെ പുറത്താക്കിയത് മുന്നറിയിപ്പില്ലാതെ
കവരത്തി > ലക്ഷദ്വീപിൽ മെഡിക്കൽ ഓഫീസർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ദ്വീപ് അഡ്മിനിസ്ട്രേഷൻ. നാഷണൽ ഹെൽത്ത് മിഷൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ കീഴിലുള്ള മൂന്ന് ഡോക്ടർമാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടത്. ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന് ആരോപിച്ചാണ് പിരിച്ചു വിട്ടത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ് പ്രഫുൽ കോഡാ പട്ടേൽ നേരിട്ടാണ് പിരിച്ചുവിടലിന് നിർദേശം നൽകിയത്. മൂന്നു ദ്വീപുകളിലുള്ള ആയുർവേദ-ഹോമിയോ ഡോക്ടർമാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. കിൽത്താൻ ദ്വീപിലെ ആയുർവേദ ഡോക്ടർ എം കെ അബ്ദുറഹ്മാൻ, കടമത്ത് ദ്വീപിലെ ആയുഷ് മിഷന് കീഴിൽ ജോലി ചെയ്യുന്ന ആയുർവേദ ഡോക്ടർ പി പി മുത്തുകോയ, അഗത്തി ദ്വീപിൽ ജോലി ചെയ്യുന്ന ഹോമിയോ ഡോക്ടർ വി കെ ഹനിയ എന്നിവരെയാണ് പിരിച്ചു വിട്ടത്. Read on deshabhimani.com