ഹൈദരാബാദിൽ ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം
ഹൈദരാബാദ് > തെലങ്കാനയിൽ വനിത ഡോക്ടർക്കുനേരെ രോഗിയുടെ ആക്രമണം. സെക്കന്തരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലാണ് സംഭവം. കാഷ്വാലിറ്റി വാർഡിൽ വച്ച് ചികിത്സയ്ക്കെത്തിയ പ്രതി ഡോക്ടറ ആക്രമിക്കുകയായിരുന്നു. 40കാരനായ വ്യക്തിയാണ് ആക്രമിച്ചത്. ഡോക്ടർ മറ്റൊരു രോഗിയെ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നിലൂടെ എത്തിയ ഇയാൾ ഡോക്ടറുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ച് ആക്രമിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ വസ്ത്രം കീറുകയും ചെയ്തു. ഉടൻ തന്നെ മറ്റ് ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നവരും ഓടിയെത്തി ഡോക്ടറെ രക്ഷപെടുത്തി. പ്രതി രക്ഷപെടാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. Read on deshabhimani.com