ബം​ഗാളിൽ വീണ്ടും 
ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം



കൊല്‍ക്കത്ത പശ്ചിമബം​ഗാളിലെ നോര്‍ത്ത് 24 പര്‍​ഗാനാസ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ ഡോക്ടര്‍മാരെയും നഴ്സുമാരെയും മരിച്ച രോ​ഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചു. വെള്ളിയാഴ്ച ​സാ​ഗര്‍ ദത്ത ​സർക്കാർ ആശുപത്രിയിൽ കടുത്ത ശ്വാസതടസവുമായെത്തിയ യുവതിയാണ് മരിച്ചത്. യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് പതിനഞ്ചുപേരിലേറെ വരുന്ന സംഘം വനിതാ വാര്‍ഡിൽ കയറി ആരോ​ഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്സുമാര്‍ക്കും മറ്റ് ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാരും നഴ്സുമാരും സമരം തുടങ്ങി. ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സം​ഗംചെയ്തുകൊന്ന സംഭവത്തില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ സംഭവം. സുരക്ഷവര്‍ധിപ്പിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സുരക്ഷ ഉറപ്പാക്കുന്നതുവരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ നാലുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News