ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയണം: രാഷ്ട്രപതി



ന്യൂഡൽഹി സാമൂഹിക ശ്രേണികളെ അടിസ്ഥാനമാക്കി ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. സഹജീവനമെന്ന വികാരം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്നു. വൈവിധ്യവും ബഹുസ്വരതയുമുള്ള ഏകീകൃത രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങണം. ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയണം. സ്വാതന്ത്ര്യദിനത്തിന്‌ മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഒളിമ്പിക്‌സ്‌ ജേതാക്കളെ രാഷ്‌ട്രപതി അഭിനന്ദിച്ചു. Read on deshabhimani.com

Related News