ദുർ​ഗാ പൂജ: ബംഗാളിലെ ജയിലുകളിൽ ​മട്ടൻ ബിരിയാണി നൽകും



കൊല്‍ക്കത്ത > ദുര്‍ഗാ പൂജയ്ക്ക് ബംഗാളിലെ ജയിലുകളില്‍ മട്ടന്‍ ബിരിയാണി നല്‍കുമെന്ന് അധികൃതർ. ദുർ​ഗാ പൂജയുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ജയിലിൽ മട്ടൻ ബിരിയാണി നൽകാമെന്ന തീരുമാനമായത്. ബിരിയാണിക്കു പുറമെ ബസന്തി പുലാവും മെനുവിൽ ഉൾപ്പെടുത്തും. ഒക്ടോബര്‍ ഒമ്പത് മുതല്‍  2 വരെയുള്ള തീയതികളിലാവും പരിഷ്കരിച്ച മെനു ലഭ്യമാകുക.  ഉത്സവകാലത്തെല്ലാം തന്നെ മികച്ച ഭക്ഷണം നൽകണമെന്ന തടവുകാരുടെ അഭ്യര്‍ഥന മാനിച്ചാണ് ജയിലധികൃതരുടെ തീരുമാനം. ഇത്തരം പ്രവർത്തികൾ ജയിലിലെ അന്തേവാസികൾക്ക് മാനസിക പ്രയാസങ്ങൾ മാറുന്നതിന് സഹായിക്കുമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News