പോപ്പുലർഫ്രണ്ടിന്റെ 56 കോടിയുടെ ആസ്‌തി കണ്ടുകെട്ടി ഇഡി



ന്യൂഡൽഹി> നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ (പിഎഫ്‌ഐ) 56.56 കോടി രൂപയുടെ ആസ്‌തികൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌. വിവിധ ട്രസ്‌റ്റുകൾ, കമ്പനികൾ, വ്യക്തികൾ തുടങ്ങിയവയുടെ പേരിലുള്ളതാണ്‌ ആസ്‌തികൾ. പിഎഫ്‌ഐ ഭാരവാഹികളും പ്രവർത്തകരും ഇന്ത്യക്കകത്തും പുറത്തുംനിന്ന്‌ ധനസമാഹരണം നടത്തിയതായി ഇഡി വൃത്തങ്ങൾ പറഞ്ഞു. സിംഗപ്പുരിലു ചില ഗൾഫ്‌രാജ്യങ്ങളിലും പിഎഫ്‌ഐക്ക്‌ 13,000ത്തോളം സജീവഅംഗങ്ങളുണ്ട്‌. ഗൾഫ്‌ രാജ്യങ്ങളിൽ ജില്ലാ എക്‌സിക്യൂടീവ്‌ കമ്മിറ്റികൾ ഉണ്ടാക്കിയാണ്‌ ധനം സമാഹരിക്കുന്നത്‌. സങ്കീർണമായ ബാങ്കിങ്ങ്‌ ശൃംഖലകളിലൂടെയുള്ള ഇടപാടുകൾ വഴിയും അധോലോക ഹവാല ഇടപാടുകൾ മുഖേനയും ഈ പണം പിഎഫ്‌ഐ ഭാരവാഹികളിലേക്ക്‌ എത്തുന്നു. അത്‌ പിന്നീട്‌ പല ഭീകരപ്രവർത്തനങ്ങൾക്കുമുള്ള മൂലധനമായി ഉപയോഗിക്കുന്നെന്നും -ഇഡി ആരോപിച്ചു. അനധികൃതമായി സമാഹരിച്ച തുക 29 ബാങ്ക്‌ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്‌. ഇത്തരത്തിലുള്ള 94 കോടി രൂപ കുറ്റകൃത്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആസ്‌തിയായി കണക്കാക്കാനാണ്‌ തീരുമാനമെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.   Read on deshabhimani.com

Related News