വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,000 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ന്യൂഡൽഹി > വിജയ് മല്യയുടെ 14131.6 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുൾപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെട്ട് 17,750 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടെടുത്തു. സാമ്പത്തിക ബാധ്യതയെ തുടർന്ന് വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവർ ഒളിവിൽ പോയിരുന്നു. നീരവ് മോദിയുടെ 1,052.58 കോടിയുടെ സ്വത്തുക്കൾ പൊതുമേഖല, പ്രൈവറ്റ് സെക്ടർ ബാങ്കുകൾ വീണ്ടെടുത്തു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ 13,000 കോടി വെട്ടിച്ച് രാജ്യംവിട്ട വജ്രവ്യാപാരിയാണ് മെഹുൽ ചോക്‌സി. മെഹുൽ ചോക്‌സി കേസിൽ 2,565.90 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 2024 ജൂൺ വരെ 697 കേസുകളിലായി 17,520 കോടി രൂപയുടെ കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 163 കേസുകളിൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ കടങ്ങൾ തിരിച്ചടയ്ക്കാൻ 22,280 കോടി രൂപയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. Read on deshabhimani.com