"തെരഞ്ഞെടുപ്പ്‌ കമീഷൻ 
ബിജെപിയെ സഹായിക്കുന്നു' ; വിമർശിച്ച്‌ പ്രതിപക്ഷം



ന്യൂഡൽഹി മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം മാറ്റിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ പാർടികൾ. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ എന്ന ആശയം മുന്നോട്ടുവെച്ച മോദിക്ക്‌ നാല്‌ സംസ്ഥാനങ്ങളിൽ ഒരേസമയം തെരഞ്ഞെടുപ്പ്‌ നടത്താൻ കരുത്തില്ലെന്ന്‌ മഹാവികാസ്‌ അഘാഡി പരിഹസിച്ചു. ജമ്മു കശ്‌മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം മഹാരാഷ്‌ട്ര, ജാർഖണ്ഡ്‌ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരുന്നില്ല.  ഭരണഘടനാ സ്ഥാപനം എന്നതിലുപരി ബിജെപിയുടെ സ്ഥാപനമായി തെരഞ്ഞെടുപ്പ്‌ കമീഷൻ മാറിയെന്ന്‌ ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറൻ പറഞ്ഞു. ഇന്നോ നാളെയോ തെരഞ്ഞെടുപ്പ്‌ നടത്താൻ വെല്ലുവിളിക്കുന്നു – -സോറൻ പറഞ്ഞു.   ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടുതൽ സമയം നൽകാനുള്ള കമീഷൻ ശ്രമമാണ് തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാത്തതിന്‌ പിന്നിലെന്ന്‌ ശിവസേന ഉദ്ദവ്‌ വിഭാഗം നേതാവ്‌ സഞ്ജയ്‌ റാവത്ത്‌ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News