കൂടുതൽ ഇപിഎഫ്‌ പണം ഓഹരിചൂതാട്ടത്തിന്: തീരുമാനമെടുത്ത്‌ കേന്ദ്ര സർക്കാർ



ന്യൂഡൽഹി > എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) നിധിയിലെ കൂടുതൽ പണം ഓഹരി വിപണിയിലെ ചൂതാട്ടത്തിനായി എറിഞ്ഞുകൊടുക്കാൻ കേന്ദ്രസർക്കാർ നീക്കമാരംഭിച്ചു. ശനിയാഴ്‌ച ചേർന്ന ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്‌റ്റ്‌ ബോർഡ്‌ യോഗത്തിൽ ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത്‌ ചർച്ചയായി. നിലവിൽ ഇപിഎഫ്‌ നിധിയിലെ 10 ശതമാനം തുകയാണ്‌ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത്‌. ഇത്‌ പടിപടിയായി വർധിപ്പിക്കാനാണ്‌ സർക്കാർ നീക്കം. ഓഹരി വിപണിയിലെ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടിൽ (ഇടിഎഫ്‌) മാത്രമാണ്‌ നിലവിൽ ഇപിഎഫ്‌ പണം നിക്ഷേപിക്കുന്നത്‌. മ്യൂച്ചൽ ഫണ്ട്‌ അടക്കം വിപണിയിലെ മറ്റ്‌ നിക്ഷേപ മാർഗങ്ങൾകൂടി പരീക്ഷിക്കണമെന്ന അഭിപ്രായം ഉയർന്നു. നിക്ഷേപ കാലാവധി പൂർത്തിയാക്കി തിരിച്ചെടുക്കുന്ന ഇടിഎഫ്‌ നിക്ഷേപ തുകയുടെ 50 ശതമാനം വീണ്ടും ഇടിഎഫുകളിൽ തന്നെ നിക്ഷേപിക്കാൻ യോഗം തീരുമാനിച്ചു. ശേഷിക്കുന്ന 50 ശതമാനം തുക സർക്കാർ സെക്യൂരിറ്റി, കടപത്രംൾ തുടങ്ങി മറ്റിടങ്ങളിൽ നിക്ഷേപിക്കും. ഇടിഎഫ്‌ നിക്ഷേപത്തിന്റെ സമയപരിധി നാലിൽ നിന്ന്‌ ഏഴ്‌ വർഷമായി ഉയർത്താനും തീരുമാനമായി. Read on deshabhimani.com

Related News