ഇപിഎഫ് വിരമിക്കൽ ആനുകൂല്യം: പലിശ കണക്കാക്കുന്ന രീതി മാറ്റി
ന്യൂഡൽഹി > വിരമിക്കൽ ആനുകൂല്യത്തിന് പലിശ കണക്കാക്കുന്ന രീതി പരിഷ്‌കരിക്കാൻ ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്‌റ്റ് ബോർഡ് യോഗം തീരുമാനിച്ചു. നിലവിൽ 24–-ാം തീയതി വരെയാണ് അപേക്ഷകൾ തീർപ്പാക്കിയിരുന്നത്. മുൻമാസം അവസാനിക്കുന്നത് വരെയുള്ള പലിശയാണ് നൽകിയിരുന്നത്. പുതിയ തീരുമാനം പ്രകാരം എന്നാണോ അപേക്ഷ തീർപ്പാക്കുന്നത് അതുവരെയുള്ള പലിശ നൽകും. 25–-ാം തീയതി മുതൽ മാസാവസാനം വരെ അപേക്ഷകൾ തീർപ്പാക്കാതിരുന്ന മുൻ സാഹചര്യവും ഇതോടെ ഇല്ലാതാകും. എല്ലാ ദിവസവും അപേക്ഷകളിൽ തീർപ്പുണ്ടാകും. പരിക്കേറ്റാൽ ഇപിഎഫ് അംഗങ്ങൾക്കും മരിച്ചാൽ അവകാശികൾക്കും കിട്ടുന്ന ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് (ഇഡിഎൽഐ) ഈവർഷം ഏപ്രിൽ 28 മുതൽ മുൻകാലപ്രാബല്യം അനുവദിക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് കുടുബത്തിന് ചുരുങ്ങിയത് രണ്ട് ലക്ഷം മുതൽ പരമാവധി ഏഴുലക്ഷം വരെ ആനുകൂല്യം ലഭിക്കും. 2023–24ലെ ഇപിഎഫ്‌ഒയുടെ 71–-ാം വാർഷികറിപ്പോർട്ട് അംഗീകരിച്ചു. റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കാനും യോഗം ശുപാർശ ചെയ്‌തു. തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേ, ഇപിഎഫ്‌ഒ ഉന്നത ഉദ്യോഗസ്ഥർ, ട്രസ്‌റ്റി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. ഇപിഎഫ് നിക്ഷേപം പിൻവലിക്കൽ അപേക്ഷ വിശദീകരണം ഇല്ലാതെ തള്ളിയെന്ന് ന്യൂഡൽഹി > ഇപിഎഫ് നിക്ഷേപം പിൻവലിക്കാനുള്ള അപേക്ഷ വിചിത്രകാരണം ചൂണ്ടിക്കാണിച്ച് തള്ളിയ ഇപിഎഫ്‌ഒ നടപടി വിവാദത്തിൽ. ഡൽഹി സ്വദേശി സുവാൻശ് സിംഗാൾ ഓൺലൈനായി നൽകിയ രണ്ട് അപേക്ഷയും ശരിയായ വിശദീകരണമില്ലാതെ ഇപിഎഫ്‌ഒ തള്ളിയെന്നാണ് ആക്ഷേപം. വിഷയത്തിൽ സുവാൻശ് സമൂഹമാധ്യമത്തിൽ പ്രതികരിച്ചതോടെ അദ്ദേഹത്തെ പിന്തുണച്ചും അധികൃതരെ വിമർശിച്ചും നിരവധിപേർ രംഗത്തെത്തി. ആധാർ വിവരം സ്ഥിരീകരിച്ചിട്ടും ക്യാൻസൽ ചെയ്ത ചെക്കിന്റെ കോപ്പി കൈമാറിയിട്ടും തന്റെ നിക്ഷേപം മടക്കിനൽകാൻ തടസമെന്താണെന്ന് അദ്ദേഹം ചോദിച്ചു. തന്റെ പേരിൽ നിരവധി മെമ്പർ ഐഡികളുണ്ടെന്നാണ് അവർ പറയുന്നത്. വർഷങ്ങളായി വിഹിതം അടയ്‌ക്കുന്ന തന്നോട് ഇത്തരത്തിൽ ഒരു വിഷയം ഇതുവരെ അറിയിച്ചിട്ടില്ല. ഇപ്പോൾ, ഒരത്യാവശ്യത്തിന് പണം തിരികെ ചോദിക്കുമ്പോൾ ഇതുവരെയില്ലാത്ത സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിന് എന്ത് ന്യായീകരമാണുള്ളത്?. ഇപിഎഫ്‌ഒ അവരുടെ സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു–- സുവാൻശ് പറഞ്ഞു. അഞ്ച് വർഷത്തിനിടയ്‌ക്ക് ഇപിഎഫ് നിക്ഷേപം പിൻവലിക്കാനുള്ള അപേക്ഷകൾ തള്ളുന്നത് വർധിച്ചിട്ടുണ്ടെന്ന് സാമ്പത്തിക ഉപദേഷ്ടാവായ മനോജ് അറോറയും ചൂണ്ടിക്കാട്ടി. ഇപിഎഫ്‌ഒയുടെ അപേക്ഷ തള്ളൽ നിരക്ക് 15 ശതമാനത്തിൽ നിന്നും 33 ശതമാനമായി വർദ്ധിച്ചു.–- അറോറ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. Read on deshabhimani.com