തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം



ചെന്നൈ > തമിഴ്നാട്ടിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. വിരുതുന​ഗറിലെ സട്ടൂർ ഏരിയയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് ഇപ്പോഴും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും ചെറിയ സ്ഫോടനങ്ങൾ നടക്കുന്നുണ്ടെന്നുമാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞ 19നും വിരുതുന​ഗറിൽ സമാനമായ രീതിയിൽ സ്ഫോടനമുണ്ടായിരുന്നു. Read on deshabhimani.com

Related News