പടക്ക നിർമാണശാലയിൽ സ്ഫോടനം: 4 പേർ മരിച്ചു



ഫിറോസാബാദ് > യുപിയിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് പടക്കനിർമാണശാലയിൽ സ്ഫോടനം ഉണ്ടാകുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആഗ്ര റേഞ്ച് ഐജി ദീപക് കുമാർ പറഞ്ഞു. Read on deshabhimani.com

Related News