വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി: നാഗ്പൂർ സ്വദേശി പിടിയിൽ



മുംബൈ > വിമാനങ്ങൾക്കെതിരെ ബോംബ് ഭീഷണി മുഴക്കിയ നാ​ഗ്പൂർ സ്വദേശി പിടിയിൽ. മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിയായ 35 കാരൻ ശ്രീറാം ഉയ്കെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തുടനീളമുള്ള മുപ്പതോളം വിമാനങ്ങൾക്കെതിരെയാണ് ഇയാൾ ഭീഷണി സന്ദേശങ്ങൾ അയച്ചത്. ഇന്നലെയാണ് ശ്രീറാം മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. ഒക്ടോബർ 25നും 30നുമിടയിൽ മുപ്പത് ഇമെയിൽ സന്ദേശങ്ങളാണ് ശ്രീറാം ഉയ്കെ അയച്ചിട്ടുള്ളതെന്ന പൊലാസ് കണ്ടെത്തി. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്, മഹാരാഷ്ട്ര ഡെപ്യൂട്ടി ചീഫ്മിനിസ്റ്റർ ദേവേന്ദ്ര ഫഡ്‌‌നാവിസ് എന്നിവർക്കും ഇയാൾ ഭീഷണി സന്ദേസങ്ങൾ അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 500-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇത് വിമാന സർവീസുകളെയും വിമാനകമ്പനികളുടെ നടത്തിപ്പിനെയും  പ്രതിസന്ധിയിലാക്കി. ഇത്തരം ഭീഷണികൾ വ്യാജമാണെന്ന് പിന്നീട് സുരക്ഷാ ഏജൻസികൾ പ്രഖ്യാപിച്ചിരുന്നു.   Read on deshabhimani.com

Related News