നെല്ല് സംഭരിക്കാൻ വൈകുന്നു; പഞ്ചാബിൽ കർഷക പ്രതിഷേധം

photo credit: X


ലുധിയാന> പഞ്ചാബിൽ കർഷകരുടെ പ്രതിഷേധം. ഖാരിഫ് വിപണന സീസണിൽ നെല്ല് സംഭരിക്കാൻ വൈകിയെന്നാരോപിച്ചാണ്‌ കർഷകർ ഞായറാഴ്ച സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം സംഘടിപ്പിച്ചത്‌. റോഡ് ഉപരോധിച്ചും റെയിൽവേ ട്രാക്കിൽ കുത്തിയിരിപ്പ് സമരം നടത്തിയുമായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് 12  മുതൽ 3 വരെ സംയുക്ത കിസാൻ മോർച്ചയും ഭാരതി കിസാൻ യൂണിയനും സംയുക്തമായാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. നെല്ലിന്റെ സംഭരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയിട്ടും കർഷകർക്ക്‌ വിപണിയിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രാജേവൽ പറഞ്ഞു. തങ്ങളുടെ ഉൽപന്നങ്ങൾ വിപണികളിൽ എത്തിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.   Read on deshabhimani.com

Related News