ആശുപത്രിയിൽ ബില്ലടയ്ക്കാൻ പണമില്ല; യുപിയിൽ 3 വയസുകാരനെ വിറ്റ് പിതാവ്
ലക്നൗ > ആശുപത്രിയിൽ ബില്ലടയ്ക്കാൻ പണമില്ലാത്തതിനെത്തുടർന്ന് യുപിയിൽ 3 വയസുകാരനെ പിതാവ് വിറ്റു. കുശിനഗറിലാണ് സംഭവം. ഭാര്യയുടെ പ്രസവച്ചിലവിന് ബില്ലടയ്ക്കാൻ പണമില്ലാത്തതിനെത്തുടർന്നാണ് പിതാവ് കുട്ടിയെ വിറ്റത്. കുശിനഗറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. ബില്ലടക്കാത്തതിനെ തുടർന്ന് ഭാര്യയെയും നവജാത ശിശുവിനെയും വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായിരുന്നില്ല. തുടർന്നാണ് ബില്ലടക്കാനുള്ള പണം കണ്ടെത്താൻ പിതാവ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. തങ്ങളുടെ മുന്നുവയസായ കുട്ടിയെ മറ്റൊരു ദമ്പതികൾക്ക് കൈമാറുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടിയെ വാങ്ങിയ ദമ്പതികളടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. Read on deshabhimani.com