​ഗോവ തീരത്ത് ചരക്കുകപ്പലിന് തീപിടിച്ചു

photo credit: Indian Coast Guard X


കാർവാർ > ​ഗോവ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. ​ഗോവ തീരത്തു നിന്നും 102 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കുകപ്പലിന് തീപിടിച്ചത്. മുന്ദ്രയിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന കപ്പലിന്റെ മുൻഭാ​ഗത്താണ് തീപടർന്നതെന്ന് കോസ്റ്റ്​​ഗാർഡ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ ഉടൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി തീയണച്ചു. കോസ്റ്റ് ​ഗാർഡിന്റെ സചേത്, സുജീത്, സമ്രാട് കപ്പലുകളും ഒരു എയർക്രാഫ്റ്റുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് വിവരം. ഡെക്കിൽ തീ അതിവേഗം പടർന്ന് മുൻവശത്തുണ്ടായിരുന്ന കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. 160 ഓളം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. @IndiaCoastGuard MRCC #Mumbai received distress call on 19 Jul 24 from container carrier MV Maersk Frankfurt 50 NM off #Karwar regarding major #fire onboard. #ICG #Dornier & Ships Sachet, Sujeet and Samrat pressed into action. #ALH and additional aircraft being mobilized to… pic.twitter.com/b6JKlY2f75 — Indian Coast Guard (@IndiaCoastGuard) July 19, 2024 Read on deshabhimani.com

Related News