കിഴക്കൻ ലഡാക്കിൽ
സേനകള്‍പിന്മാറി



ന്യൂഡൽഹി> ഉഭയകക്ഷി ധാരണപ്രകാരം  കിഴക്കൻ ലഡാക്കിലെ  ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽനിന്നുള്ള സേനാപിന്മാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും. 2020 ഏപ്രിലിൽ ഉണ്ടായ സംഘർഷത്തിന്‌ ശേഷം ഇരുസേനകളും മുഖാമുഖം നിലയുറപ്പിച്ച പ്രദേശങ്ങളിൽനിന്നാണ്‌ ബുധനാഴ്‌ച പിന്മാറ്റം പൂർത്തിയാക്കിയത്‌. കിഴക്കൻ ലഡാക്കിലെ യാഥാർഥ  നിയന്ത്രണ രേഖയിൽ (എൽഎസി) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഇരുസേനകളും ധാരണ മാനിച്ച്‌ പട്രോളിങ്‌ ആരംഭിക്കും. ഇതിനായി കമാൻഡർതല ചർച്ച നടക്കും. വ്യത്യസ്‌ത ദിവസങ്ങളിൽ പരസ്‌പരം കാണാതെയാണ്‌ പട്രോളിങ്‌ നടത്തുക. ഇരുപതിൽ താഴെ സൈനികർ  മാത്രമാകും പങ്കെടുക്കുക. ഈ മാസം 23ന്‌ റഷ്യയിൽ നടന്ന ബ്രിക്‌സ്‌ ഉച്ചകോടിക്ക്‌ തൊട്ടുമുമ്പാണ്‌ സംഘർഷങ്ങൾക്ക്‌ താൽക്കാലിക വിരമമിടാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്‌. പട്രോളിങ്‌ സംബന്ധിച്ച് ഇന്ത്യ കഴിഞ്ഞ ആഴ്‌ച ചൈനയുമായി കരാറിലെത്തിയിരുന്നു.   Read on deshabhimani.com

Related News