ഹരിയാന മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല അന്തരിച്ചു
ചണ്ഡീഗഡ് > ഹരിയാന മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ ഓംപ്രകാശ് ചൗതാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു. മുൻ ഇന്ത്യൻ ഉപപ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവിലാലിന്റെ മകനാണ്. Read on deshabhimani.com