ഗഗൻയാൻ ക്രൂ എസ്‌കേപ്പ് സംവിധാനം ശ്രീഹരിക്കോട്ടയിൽ ; ആദ്യ പരീക്ഷണ പറക്കൽ ഡിസംബറിൽ
തിരുവനന്തപുരം ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ ഡിസംബറിൽ. ഇതിനായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽ എത്തിച്ചു. ക്രൂ, സർവീസ് മോഡ്യൂൾ ഉടനെത്തും. തിരുവനന്തപുരം വിഎസ്‌എസ് സിൽ ഇവയുടെ അന്തിമ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കുമിത്. ആളില്ലാ പേടകം അയക്കുന്നതിനുള്ള എച്ച്‌എൽവിഎം 3 റോക്കറ്റ് ഭാഗങ്ങൾ നേരത്തേ ശ്രീഹരിക്കോട്ടയിൽ എത്തിച്ചിട്ടുണ്ട്. മൂന്ന് പരീക്ഷണ ദൗത്യങ്ങൾക്ക് ശേഷമാകും മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുക. വ്യോമസേനയിൽനിന്ന് തെരഞ്ഞെടുത്ത നാലുപേരുടെ പരിശീലനം പൂരോഗമിക്കുകയാണ്. മലയാളിയായ പ്രശാന്ത് ബാലകൃഷ്‌ണൻനായരും ഇക്കൂട്ടത്തിലുണ്ട്. ഗഗൻയാൻ ദൗത്യത്തിന് മുൻപ് ഒരു ഇന്ത്യക്കാരനെ അന്തരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കും. Read on deshabhimani.com