ഗാന്ധിജിയുടെ മാല ലേലത്തിന്‌ ; പ്രതീക്ഷിക്കുന്ന വില മൂന്നര ലക്ഷം



ലണ്ടൻ ദണ്ഡി യാത്രയിൽ മഹാത്മാ ഗാന്ധിക്ക് ലഭിച്ച മാല ലേലത്തിന്‌. എഡിൻബറയിലെ ലീയോ ആൻഡ്‌ ടേൺബുൾ ഓക്ഷൻ ഹൗസാണ്‌ മാല ലേലത്തിന്‌ വയ്ക്കുന്നത്‌. മൂന്നര ലക്ഷം രൂപവരെയാണ്  വില പ്രതീക്ഷിക്കുന്നത്. ഗാന്ധിജിയുടെ ഡോക്ടറായിരുന്ന ബൽവന്ത്‌ റായ്‌ എൻ കനുഗയുടെ അഹമ്മദാബാദിലെ വീടിന്‌ സമീപത്തുകൂടി ദണ്ഡിയാത്ര കടന്നുപോകവെ, ഡോക്ടറുടെ ഭാര്യ നന്ദുബെൻ സമ്മാനിച്ചതാണ്‌ അലങ്കാരപ്പണികളുള്ള ഈ മാലയെന്ന് കരുതുന്നു. ഗുജറാത്തി അക്ഷരങ്ങളുള്ള പേപ്പറിൽ പൊതിഞ്ഞ നിലയിലാണ്‌ മാല. ഗാന്ധിയുടെ അനുയായി ആയിരുന്നു നന്ദുബെൻ. Read on deshabhimani.com

Related News