ഗണേശചതുര്‍ഥി ഘോഷയാത്ര ; ഹൈദരാബാദിൽ പള്ളികള്‍ തുണികൊണ്ട് മറച്ചു
ഹൈദരാബാദ് കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ഗണേശചതുര്‍ഥി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ മുസ്ലിം പള്ളികള്‍ വെള്ളത്തുണി ഉപയോഗിച്ച് മറച്ച് പൊലീസ്. ഹൈദരാബാദിലെ ഏക് മിനാര്‍ മസ്ജിദ്, മസ്ജിദ് ഇ മെഹബൂബ് ഷാഹി, ജാമിയ മസ്ജിദ് തുടങ്ങിയ പള്ളികളാണ് മറച്ചത്. 17നാണ് ഘോഷയാത്ര. സമാധാനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പിന്തുടരുന്ന നടപടി കോൺഗ്രസ് സംസ്ഥാനങ്ങളും സ്വീകരിക്കുന്നതിൽ വിമർശം ശക്തമായി. രാമനവമി ഘോഷയാത്ര സമയത്തും പള്ളികള്‍ വെള്ളത്തുണികൊണ്ട് മറച്ചിരുന്നു. Read on deshabhimani.com