അഴുക്കുചാലിൽ നിന്ന് വാതക ചോർച്ച; കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ പത്ത് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം



ജയ്പൂർ > രാജസ്ഥാനിലെ ജയ്പൂരിൽ അഴുക്കുചാലിൽ നിന്നുണ്ടായ വാതക ചോർച്ചയെ തുടർന്ന് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. പത്ത് വിദ്യാർഥികൾ ബോധരഹിതരായി. ഞായറാഴ്ചച്ച വൈകുന്നേരത്തോടെ മഹേഷ് ന​ഗറിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമീപത്തെ അഴുക്കുചാലിൽ നിന്നുള്ള വിഷപ്പുകയും വാതക ചോർച്ചയുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.  കോച്ചിംഗ് കെട്ടിടത്തിന്റെ ടെറസിലെ അടുക്കളയിലെ പുകക്കുഴലിൽ നിന്നും വാതകം പുറത്തേക്ക് വന്നതായും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ യോഗേഷ് ശ്രീവാസ്തവ് കൂട്ടിച്ചേർത്തു. ഇന്നലെ വൈകുന്നേരത്തോടെ വിദ്യാർത്ഥികൾക്ക് കടുത്ത തലവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവസമയത്ത് മുന്നൂറിലധികം വിദ്യാർത്ഥികളാണ് കോച്ചിംഗ് സെൻ്ററിൽ ഉണ്ടായിരുന്നത്. പരിസരത്തെ ജനലുകളും വാതിലുകളും അടച്ചിരുന്നതിനാൽ ഇവരിൽ പത്തോളം വിദ്യാർഥികൾ ബോധരഹിതരായി. അഞ്ച് വിദ്യാർത്ഥികളെ സോമാനി ആശുപത്രിയിലും രണ്ട് പേരെ മെട്രോ മാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾ അപകടനില തരണം ചെയ്തതായാണ് വിവരം.   സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന്  കോച്ചിംഗ് സെന്ററിന് പുറത്ത് പ്രതിഷേധം ആരംഭിച്ചു. കർശനമായ നടപടികൾ സ്വീകരിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. Read on deshabhimani.com

Related News