12.25 ശതമാനം
 പെൺകുട്ടികൾ 
പഠനം ഉപേക്ഷിക്കുന്നു



ന്യൂഡൽഹി സെക്കൻഡറി തലത്തിൽ 12.25 ശതമാനം പെൺകുട്ടികൾ സ്‌കൂളുകളിൽനിന്ന്‌ കൊഴിഞ്ഞുപോകുന്നതായി രാജ്യസഭയിൽ പി സന്തോഷ്‌കുമാറിന്‌ വിദ്യാഭ്യാസ സഹമന്ത്രി ജയന്ത്‌ ചൗധരി മറുപടി നൽകി. സാമൂഹ്യ–-സാമ്പത്തിക ഘടകങ്ങളാണ്‌ പ്രധാന കാരണം. ലോവർ പ്രൈമറി തലത്തിൽ 1.35 ശതമാനവും അപ്പർ പ്രൈമറി തലത്തിൽ 3.31 ശതമാനവുമാണ്‌ കൊഴിഞ്ഞുപോക്ക്‌. 2021–-22ലെ കണക്കുപ്രകാരമാണ്‌ മറുപടി. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്നത്  മുദ്രാവാക്യം മാത്രമായി മാറിയെന്നും പി സന്തോഷ്‌കുമാർ പറഞ്ഞു.   Read on deshabhimani.com

Related News