വിദ്യാർഥികൾ '​ഗുഡ്മോണിങ് ' പറയേണ്ട, പകരം ജയ്ഹിന്ദ്; ഹരിയാനയിൽ പുതിയ സർക്കുലർ



ന്യൂഡൽഹി> ഹരിയാനയിലെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനം മുതൽ ​ഗുഡ്മോണിങ് ഇല്ല. പകരം വിദ്യാർഥികൾ ജയ് ഹിന്ദ് എന്ന് അഭിസംബോധന ചെയ്യണം. സ്വാതന്ത്ര്യ​ദിനം മുതൽ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്  ഹരിയാന ഡറക്ടേറ്റ് ഒഫ് സ്കൂൾ എഡ്യുക്കേഷൻ ൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ,  ജില്ലാ, ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർക്ക് സർക്കുലർ നൽകി. വിദ്യാർഥികളിൽ ദേശസ്നേഹം വളർത്താൻ ലക്ഷ്യമിട്ടാണ് നടപടി. ദിവസം ജയ്ഹിന്ദ് അഭിസംബോധന ചെയ്യുന്നതുവഴി വിദ്യാർഥികളിൽ  ഐക്യബോധവും ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തോടുള്ള ബഹുമാനവും ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. Read on deshabhimani.com

Related News