ലൈംഗിക ബോധവൽക്കരണം; പുറത്തുവന്നത്‌ അധ്യാപകന്റെ ക്രൂരതകൾ



ലഖ്‌നൗ> 'ഗുഡ് ടച്ച്, ബാഡ് ടച്ച്'  സംബന്ധിച്ച്‌ വിദ്യാർഥികൾക്ക്‌ ബോധവൽക്കരണം നൽകാനെത്തിയ അധ്യാപകനോട്‌ കുട്ടികൾ മനസുതുറന്നപ്പോൾ പുറത്തു വന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങൾ. ഒന്ന്‌ മുതൽ മൂന്ന്‌ വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായിരുന്നു ബോധവൽക്കരണം. സ്‌കൂളിലെ മറ്റൊരധ്യാപകൻ തങ്ങളെ ചൂഷണം ചെയ്യുന്നതായി കുട്ടികൾ ബോധവൽക്കരണം നൽകാനെത്തിയ അധ്യാപകനോട്‌ പറഞ്ഞു. കുട്ടികൾക്ക്‌ തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലായിരുന്നു ഇയാൾ കുട്ടികളെ ചൂഷണം ചെയ്‌തിരുന്നതെന്ന്‌  അധ്യാപകൻ പറഞ്ഞു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം.അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ഗ്രാമത്തലവന്റെ നേതൃത്വത്തിൽ നിരവധി രക്ഷിതാക്കൾ പോലീസ് സ്‌റ്റേഷൻ വളഞ്ഞു. 'ഗുഡ് ടച്ച്, ബാഡ് ടച്ച്' എന്നിവയെക്കുറിച്ച് സംസാരിക്കാനാണ്  അധ്യാപകൻ വിദ്യാർഥികളെ കണ്ടതെന്ന് ഗ്രാമത്തലവൻ രൂപ് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുട്ടികളുമായുള്ള സംസാരത്തിനിടയിൽ 'ബാഡ് ടച്ചി' നെക്കുറിച്ച്‌ പറഞ്ഞപ്പോൾ അവരുടെ ഒരു അധ്യാപകൻ തങ്ങളെ പതിവായി അത്തരത്തിൽ സ്പർശിക്കാറുണ്ടെന്ന്‌ കുട്ടികൾ പറഞ്ഞതായി ഗ്രാമത്തലവൻ പറഞ്ഞു. പ്രതിയായ അധ്യാപകൻ ഏറെ നാളായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. സ്‌കൂളും വിദ്യാഭ്യാസ അധികൃതരും അധ്യാപകനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറായില്ല. പിന്നീട്‌ നാട്ടുകാരുടെയും വിദ്യാർഥികളുടെയും പ്രതിഷേധത്തെത്തുടർന്ന്‌  അധ്യാപകനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.   Read on deshabhimani.com

Related News