സർക്കാർ പിന്തുണയോടെ 500 ഇന്ത്യക്കാരുടെ പാസ്‌വേഡ്‌ ചോര്‍ത്തി; വെളിപ്പെടുത്തലുമായി ​ഗൂ​ഗിള്‍



ന്യൂഡൽഹി > സർക്കാർ പിന്തുണയുള്ള ഏജന്‍സികള്‍ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി ഗൂഗിൾ. ഇന്ത്യക്കാരുൾപ്പെടെ ലോകവ്യാപകമായി 12,000 പേര്‍ക്ക് ജൂലൈക്കും സെപ്‌തംബറിനുമിടയിൽ മുന്നറിയിപ്പ്‌ നൽകി. പാസ്‌വേർഡ്‌ അടക്കമുള്ള വിവരം ചോർത്താനാണ് ശ്രമമുണ്ടായത്. പാസ്‌വേഡ്‌ ആവശ്യപ്പെട്ട്‌ ഗൂഗിളിന്റെ പേരില്‍ മെയിലുകൾ അയച്ചായിരുന്നു നീക്കം. ഇസ്രയേലി ചാരസോഫ്ട്‌വെയര്‍ പെഗാസസ്‌ ഉപയോഗിച്ച്‌ 121 ഇന്ത്യക്കാരടക്കം നിരവധിപേരുടെ വിവരങ്ങൾ ചോർത്തിയെന്ന് വാട്സാപ്‌ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഗൂഗിളിന്റെ വെളിപ്പെടുത്തൽ. 50 രാജ്യത്തെ സർക്കാർ പിന്തുണയുള്ളതടക്കം 270 ഗ്രൂപ്പുകളുടെ ചാരനീക്കം ഗൂഗിളിന്റെ വിവര സുരക്ഷാവിഭാഗം കണ്ടെത്തിയെന്നാണ് ​ഗൂ​ഗിളിന്റെ വെളിപ്പെടുത്തല്‍. രഹസ്യവിവര ശേഖരണം, ബൗദ്ധിക വിവരങ്ങൾ തട്ടിയെടുക്കൽ, എതിർ വിഭാഗങ്ങളെയും പ്രവർത്തകരെയും ലക്ഷ്യംവയ്‌ക്കൽ, സൈബർ ആക്രമണങ്ങൾ, സംഘടിത വ്യാജ പ്രചാരണം എന്നിവയാണ്‌ ഇത്തരം സംഘങ്ങൾ നടത്തുന്നത്‌. സർക്കാരുകൾ സ്വന്തം പൗരന്മാരെയാണോ മറ്റ്‌ രാജ്യക്കാരെയാണോ ഇത്തരത്തിൽ നിരീക്ഷിച്ചതെന്ന്‌ ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.   Read on deshabhimani.com

Related News