ഗൂഗിളിന്റെ കുത്തക നിയമവിരുദ്ധമെന്ന് യുഎസ് കോടതി
വാഷിങ്‌ടൺ ഓൺലൈൻ സെർച്ചിലും അതിനൊപ്പംവരുന്ന പരസ്യങ്ങളിലും ഗൂഗിള്‍ കുത്തക നിലനിര്‍ത്തുന്നത് നിയമവിരുദ്ധമായാണെന്ന് അമേരിക്കന്‍ കോടതി. ഓൺലൈൻ സെർച്ച് വിപണിയുടെ 90 ശതമാനവും വരുതിയിലാക്കിയ ഗൂഗിളിനെതിരെ അമേരിക്കന്‍ നീതിന്യായവകുപ്പ് 2020ൽ എടുത്ത കേസിലാണ് നിര്‍ണായക ഉത്തരവ്. കേസിന്റെ തുടർവിചാരണയിലായിരിക്കും പിഴയും മറ്റു പരിഹാര നടപടികളും നിശ്ചയിക്കുക. സ്മാര്‍ട്ഫോണുകളിലും മറ്റും തിരച്ചിനുള്ള ഉപാധിയായി ഗൂഗിള്‍ മാത്രം വരാന്‍ കമ്പനി ആപ്പിള്‍, സാംസങ് തുടങ്ങിയ മൊബൈല്‍ നിര്‍മാതാക്കള്‍ക്ക് ശതകോടികളാണ് മുടക്കിയതെന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് അമിത് മേത്ത ഉത്തരവില്‍ ചൂണ്ടിക്കാട്ടി. Read on deshabhimani.com