കാള അച്ഛനാണെന്ന് ഗോരക്ഷാ അക്രമികള്‍ ; ഹരിയാനയിൽ ഡ്രൈവർക്ക് ക്രൂരമര്‍ദനം
ചണ്ഡീഗഡ് ഹരിയാനയിലെ നൂഹിൽ ട്രക്കിൽ കാളകളുമായി പോയ യുവാവിനെ സംഘപരിവാര്‍പ്രവര്‍ത്തകരായ ഗോരക്ഷാ അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. ട്രക്ക് ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് മര്‍ദനമേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം. മുട്ടുകുത്തി നിര്‍ത്തിയശേഷം മുടിയിൽ പിടിച്ച് വലിച്ചിഴച്ചു മര്‍ദിച്ചു. പശു അമ്മയാണെന്നും കാള അച്ഛനാണെന്നും ഏറ്റുചൊല്ലാനും ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. Read on deshabhimani.com