എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾ നടത്താമെന്ന്‌ കേന്ദ്ര സർക്കാർ; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദിക്കില്ല



ന്യൂഡല്‍ഹി > എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സിബിഎസ്ഇയുടെയും അഭ്യര്‍ഥ മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്‌. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉപാധികളോടെയാണ് പരീക്ഷ നടത്തിപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികള്‍: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അനുവദിക്കാനാകില്ല. അധ്യാപകരും മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളും മാസ്‌ക് ധരിക്കണം. പരീക്ഷാകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനിങ്, സാനിറ്റൈസര്‍ സൗകര്യങ്ങള്‍ ഒരുക്കണം. പരീക്ഷാകേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. വിവിധ ബോര്‍ഡുകള്‍ക്ക് അനുസൃതമായി പരീക്ഷാതിയതികളില്‍ വ്യത്യാസമുണ്ടായിരിക്കും. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസുകള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുക്കിക്കൊടുക്കണം. Read on deshabhimani.com

Related News