വീണ്ടും പരിശോധന വേണമെന്ന ആവശ്യം കോടതി തള്ളി
വാരാണസി ജ്ഞാൻവാപി മസ്ജിദ് നിലനിൽക്കുന്ന സമുച്ചയത്തില്‍ കൂടുതല്‍ വിശദമായ സര്‍വേ നടത്താൻ ആര്‍ക്കിയോളജിക്കൽ സര്‍വേ ഒഫ് ഇന്ത്യക്ക് നിര്‍ദേശം നൽകണമെന്ന ആവശ്യം വാരാണസി ഫാസ്റ്റ്‌ട്രാക്ക് കോടതി തള്ളി. ഹിന്ദു കക്ഷിയെ പ്രതിനിധീകരിച്ച് അഭിഭാഷകൻ വിജയ് ശങ്കര്‍ രസ്തോഗിയാണ് ഹര്‍ജി നൽകിയത്. 2023 ജൂലൈ 21ലെ ജില്ലാ കോടതി നിര്‍ദേശപ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ജ്ഞാൻവാപി സമുച്ചയത്തിൽ എഎസ്ഐ ശാസ്‌ത്രീയ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഇരുകക്ഷികള്‍ക്കും കോടതി കൈമാറിയിരുന്നു. വീണ്ടും സര്‍വേ നടത്തുന്നതിനെ മസ്ജിദ് കമ്മിറ്റി എതിര്‍ത്തു. Read on deshabhimani.com