ഹിസ്ബുള്ള നേതാവിന്റെ വധം: ഞായറാഴ്ചത്തെ പ്രചാരണം റദ്ദാക്കി മെഹബൂബ



ശ്രീന​​ഗര്‍> ലബനില്‍  ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയെ ഇസ്രയേല്‍ കൊല്ലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്ത്തി. ലെബനനിലെയും ​ഗാസയിലെയും രക്തസാക്ഷികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് തീരുമാനമെന്ന് മെഹബൂബ എക്സിൽ കുറിച്ചു. പലസ്തീനിലെയും ലബനനിലെയും ജനങ്ങള്‍ക്കൊപ്പം നിൽക്കുകയാണെന്നും മെഹബൂബ പറഞ്ഞു. ഇസ്രയേൽ വിരുദ്ധ പ്രതിഷേധ റാലികള്‍ ശ്രീന​ഗറിലെ വിവിധയിടങ്ങളിൽ നടന്നു. Cancelling my campaign tomorrow in solidarity with the martyrs of Lebanon & Gaza especially Hassan Nasarullah. We stand with the people of Palestine & Lebanon in this hour of immense grief & exemplary resistance. — Mehbooba Mufti (@MehboobaMufti) September 28, 2024 Read on deshabhimani.com

Related News