ഹാഥ്‍രസ് ദുരന്തം ; വിവാദ ആള്‍ദൈവത്തെ സംരക്ഷിച്ച് യുപി സര്‍ക്കാര്‍
ആഗ്ര യുപി ഹാഥ്‍രസിൽ ജൂലൈ രണ്ടിന് പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 121 പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദ ആള്‍ദൈവത്തെ സംരക്ഷിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രത്യേക അന്വേഷക സംഘം കോടതിയിൽ സമര്‍പ്പിച്ച 3200 പേജുള്ള കുറ്റപത്രത്തിൽ നാരായൺ ഹരിയെന്ന എന്ന ഭോലെ ബാബെയ്ക്ക് ക്ലീൻ ചിറ്റ്. രണ്ടു വനിതകള്‍ ഉള്‍പ്പെടെ 11 പേരാണ് പ്രതികള്‍. മുഖ്യസംഘാടകനും പരിപാടിക്ക് പണം സമാഹരിക്കുകയുംചെയ്ത ദേവ് പ്രകാശ് മധുകറാണ് പ്രധാന പ്രതി. സംഘാടകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് അപകടകാരണമന്നാണ് കുറ്റപത്രം. 80,000 പേരെ അനുവദിച്ചിടത്ത് രണ്ടരലക്ഷത്തിലേറെ പേരാണ് ഭോലെ ബാബയുടെ പ്രഭാഷണം കേള്‍ക്കാനെത്തിയത്. അതേസമയം, അജ്ഞാതരായ ചിലര്‍ വിഷാംശമുള്ള വസ്തു തളിച്ചതാണ് അപകടകാരണമെന്നാണ് ഭോലെ ബാബയുടെ അഭിഭാഷകന്റെ വാദം. അപകടത്തിലെ ഗൂഢാലോചന അന്വേഷിക്കാൻ യുപി സര്‍ക്കാര്‍ നിയോഗിച്ച ജുഡിഷ്യൽ കമീഷൻ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. Read on deshabhimani.com