70 കഴിഞ്ഞവർക്ക്‌ പ്രത്യേക ആരോഗ്യ ഇൻഷുറന്‍സ് 
ഇന്നുമുതല്‍



ന്യൂഡൽഹി എഴുപത്‌ വയസ്സ്‌ മുതലുള്ളവർക്ക്‌ പ്രത്യേകമായി ആയുഷ്‌മാൻ ഭാരത്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയുടെ ആനുകൂല്യം ഏർപ്പെടുത്തുന്ന പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാകും. ചികിത്സാച്ചെലവില്‍ പ്രതിവർഷം അഞ്ച്‌ ലക്ഷം രൂപ വരെയാണ്‌ സൗജന്യ പരിരക്ഷ.  ഇതിനായി ആയുഷ്‌മാൻ ആപ്പിലോ പിഎംജെ –-എവൈ പോർട്ടലിലോ രജിസ്റ്റർ ചെയ്‌ത്‌ പ്രത്യേക കാർഡ്‌ എടുക്കണം. സിജിഎച്ച്‌എസ്‌, ഇസിഎച്ച്‌എസ്‌, ആയുഷ്‌മാൻ സെൻട്രൽ ആംഡ്‌ പൊലീസ്‌ ഫോഴ്‌സ്‌ എന്നീ പദ്ധതികളിലെ അംഗങ്ങൾക്ക്‌ അതത്‌ പദ്ധതികളിൽ തുടരുകയോ എബി പിഎംജെ–- എവൈയിൽ ചേരുകയോ ചെയ്യാം. അക്ഷയ കേന്ദ്രം വഴി പദ്ധതിയില്‍ അം​ഗമാകാം. സ്വകാര്യ ഇൻഷുറൻസ്‌ എടുത്തവർക്കും സംസ്ഥാന സർക്കാർ ഇൻഷുറൻസ്‌ പദ്ധതികളിലെ അംഗങ്ങൾക്കും ഇതിൽ ചേരാം.  പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളാണ് വഹിക്കുന്നത്. പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. Read on deshabhimani.com

Related News