ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 56 ആയി



ഷിംല > ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഹിമാചൽ പ്രദേശിലെ മഴക്കെടുതിയിൽ ഒരു മാസത്തിനിടെ 56 പേർ മരിച്ചു. ജൂൺ 27ന് തുടങ്ങിയ കാലവർഷത്തിൽ സംസ്ഥാനത്ത്  410 കോടി രൂപയുടെ നഷ്ടമുണ്ടായി. നൂറോളം വീടുകൾക്ക് നാശനഷ്ടമുണ്ടായി. കനത്ത മഴയ്ക്ക് സാധ്യതയുള്ള എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സിർമൗർ ജില്ലയിലെ ധൗലകുവാനിൽ 123 മില്ലീമീറ്ററും നഹാനിൽ 74.5 മില്ലീമീറ്ററും, കടൗളയിൽ 40.2 മില്ലീമീറ്ററും, പാലമ്പൂരിൽ 32 മില്ലീമീറ്ററും, പോണ്ട സാഹിബിൽ 31.2 മില്ലീമീറ്ററും, ധർമ്മശാലയിൽ 27.6 മില്ലീമീറ്ററും, 26.8 മില്ലീമീറ്ററും മഴ ലഭിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഉത്തർപ്രദേശിൽ ഇടിമിന്നലേറ്റ് 2 പേർ മരിച്ചു. നിരവധി റോഡുകളും പാലങ്ങളും തകർന്നു. തുടർച്ചയായി പെയ്യുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകി. ‌ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയിലും ഇടവിട്ടുള്ള മഴ തുടരുന്നു.   Read on deshabhimani.com

Related News