കനത്ത മഴ; തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
ചെന്നൈ > തമിഴ്‌നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വ്യാഴാഴ്ച നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. മേഘവിസ്ഫോടനമുണ്ടായ രാമേശ്വരത്ത് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. Read on deshabhimani.com