കനത്ത മഴ; കൊൽക്കത്ത വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളക്കെട്ട്



കൊൽക്കത്ത > ശക്തമായ മഴയിൽ കൊൽക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് ഇന്റർനാഷണൽ എയർപ്പോർട്ടിൽ വെള്ളക്കെട്ട്. വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളം കയറി.  വെള്ളം കയറിയ റൺവേയിൽ വിമാനം നിർത്തിയിരിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. വ്യോമ ​ഗതാ​ഗതം തടസപ്പെട്ടിട്ടില്ല. എയർപ്പോർട്ടിന്റെ പ്രവർത്തനം സാധാരണ​ഗതിയിൽ തുടരുന്നുണ്ട്. സ്ഥിതി ​ഗതികൾ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. വിമാനങ്ങളൊന്നും റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടില്ല. കനത്ത മഴയിൽ കൊൽക്കത്ത, ഹൗറ, ബരാക്ക്പൂർ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ന്യൂനമർദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തു. അലിപുർദുവാറിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.  20 സെന്റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള പുരുലിയ, മുർഷിദാബാദ്, മാൾഡ, കൂച്ച്‌ബെഹാർ, ജൽപൈഗുരി, ഡാർജിലിംഗ്, കലിംപോങ് ജില്ലകളിൽ ഓറഞ്ച് അലർട്ടും കനത്ത മഴയ്ക്ക് സാധ്യതയുള്ള കൊൽക്കത്ത ഉൾപ്പെടെയുള്ള തീരങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Read on deshabhimani.com

Related News