ചെന്നൈയിൽ അതിശക്തമായ മഴ തുടരുന്നു; സ്കൂളുകൾക്ക് അവധി
ചെന്നൈ > തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി വ്യാപക മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്തു. ഈ മൂന്ന് ജില്ലകളിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം സ്തംഭിച്ചു. ആളുകൾ ആവശ്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്ന് സർക്കാർ അറിയിപ്പുണ്ട്. ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ - മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി. ജില്ലകളിൽ ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും കൺട്രോൾ റൂമുകൾ തുറക്കുകയും ചെയ്തു. Read on deshabhimani.com