കോയമ്പത്തൂരിൽ കനത്ത മഴ: പലയിടത്തും വെള്ളക്കെട്ട് രൂക്ഷം



ചെന്നൈ > തമിഴ്നാട് കോയമ്പത്തൂരിൽ കനത്ത മഴ തുടരുന്നു. ജില്ലയിൽ മഴക്കെടുതി രൂക്ഷമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ക്രാന്തി കുമാർ അവധി പ്രഖ്യാപിച്ചു. ​ഡാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് 152 ട്രെയിനുകൾ റദ്ദാക്കി. കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി റോഡ് ​ഗതാ​ഗതം തടസപ്പെട്ടു. കാളപ്പട്ടി, സുങ്കം തുടങ്ങി നിരവധി സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ  വെള്ളത്തിനടിയിലാണ്. മുത്തമ്പാളയത്ത് രണ്ട് കാറുകൾ ഒഴുകിപ്പോയി. മഴക്കെടുതിയിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുപ്പൂർ ജില്ലയിലെ അമരാവതി ഡാമിന്റെ ഉടുമൽപ്പേട്ട് ഡിവിഷനിൽ ക്രമാതീതമായി ജലനിരപ്പുയരുന്നതിനാൽ ജില്ലാ ഭരണകൂടം ജാ​ഗ്രതാ നിർദേശം നൽകി. ഇന്നലെ ഡാമിലെ ജലനിരപ്പ് 85.24 അടിയിലേക്ക് ഉയർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുപ്പൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ടി ക്രിസ്തുരാജ് അവധി പ്രഖ്യാപിച്ചു. Read on deshabhimani.com

Related News