മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; ആയിരത്തോളം വാഹനങ്ങള്‍ കുടുങ്ങി

photo credit:X


മണാലി >  ഹിമാചൽ പ്രദേശിലെ മണാലിയിൽ കനത്ത മഞ്ഞുവീഴ്ച.  സോളാങ്ങിനും അടൽ ടണലിനും ഇടയിൽ  തിങ്കളാഴ്ച മഞ്ഞുവീഴ്‌ചയിൽ കുടുങ്ങിയത്‌ 1000-ത്തോളം വാഹനങ്ങളും യാത്രക്കാരുമാണ്‌. മഞ്ഞുവീഴ്‌ചയെത്തുടർന്ന്‌ പൊലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു.  ഏകദേശം 700 വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.  ക്രിസ്മസ്-പുതുവത്സര അവധി ദിനങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചത് യാത്രക്കാർ കുടുങ്ങാൻ കാരണമായതായി പൊലീസ്‌ അറിയിച്ചു. കശ്മീർ മേഖലയിലേക്കും സഞ്ചാരികളുടെ പ്രവാഹമുണ്ട്‌. ജമ്മു കശ്മീരിലെ 'ചില്ലായ് കലാനി"ൽ 40 ദിവസത്തോളം നീളുന്ന അതിശൈത്യകാലത്തിന് തുടക്കമായിരിക്കുകയാണ്. 50 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പാണ്‌ ശ്രീ നഗറിലെന്ന്‌ കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.  വെള്ളിയാഴ്ച രാത്രി ശ്രീനഗറിലെ എറ്റവും കുറഞ്ഞ താപനില മൈനസ് 8.5 ഡിഗ്രി സെൽഷ്യസാണ്‌. Read on deshabhimani.com

Related News