കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷന് കിട്ടില്ല ; ബിൽ പാസാക്കി ഹിമാചൽ നിയമസഭ
ഷിംല കൂറുമാറി പുതിയ പാർടിയിൽ ചേരുന്ന എംഎൽഎമാരുടെ പെൻഷൻ തടയാനുള്ള ബിൽ പാസാക്കി ഹിമാചൽ നിയമസഭ. മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവാണ് ബിൽ അവതരിപ്പിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുന്ന എംഎൽഎമാരുടെ പെൻഷൻ തടയുമെന്നും ബില്ലിലുണ്ട്. 2024–--25 ലെ ബജറ്റ് അവതരണ വേളയിൽ പാർടി വിപ്പ് ലംഘിച്ച് സഭയിൽ നിന്ന് വിട്ടുനിന്നതിന് ആറ് കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ അയോഗ്യരാക്കിയിരുന്നു. ഇതിൽ രണ്ട് പേർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റില്‍ വിജയിച്ച് സഭയിൽ തിരിച്ചെത്തിയിരുന്നു. Read on deshabhimani.com