സഞ്‌ജയ്‌ ചൗഹാൻ 
സിപിഐ എം ഹിമാചൽ
സംസ്ഥാന സെക്രട്ടറി



സീതാറാം യെച്ചൂരി നഗർ (ഷിംല) ബിജെപിയുടെയും ആർഎസ്‌എസിന്റെയും വർഗീയ അജൻഡയ്‌ക്കും ഹിമാചൽപ്രദേശിലെ കോൺഗ്രസ്‌ സർക്കാരിന്റെ നവ ഉദാരനയങ്ങൾക്കും എതിരായി പോരാട്ടങ്ങളും വിശാലമായ ഐക്യവേദിയും ഉയർത്തിക്കൊണ്ടുവരാൻ സിപിഐ എം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. പ്രതിനിധി സമ്മേളനം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സമകാല വെല്ലുവിളികൾ നേരിടാൻ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും പാർടിയുടെ സാന്നിധ്യവും പ്രവർത്തനവും സജീവമാക്കണമെന്ന്‌ എ വിജയരാഘവൻ വിശദീകരിച്ചു. പിബി അംഗങ്ങളായ സുഭാഷിണി അലി, തപൻ സെൻ, കേന്ദ്രകമ്മിറ്റിയംഗം വിക്രം സിങ്ങ്‌ എന്നിവർ പങ്കെടുത്തു. 30 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. സെക്രട്ടറിയായി സഞ്‌ജയ്‌ ചൗഹാനെ തെരഞ്ഞെടുത്തു. ഉജ്വല പ്രകടനത്തോടെയാണ്‌ മൂന്ന്‌ ദിവസം നീണ്ട സമ്മേളനം ആരംഭിച്ചത്‌. ഷിംല മുനിസിപ്പാലിറ്റിയുടെ മുൻ മേയറാണ്‌ ചൗഹാൻ. Read on deshabhimani.com

Related News